ബഹിരാകാശ ഗവേഷണം കൊണ്ട് നമ്മള്‍ സാധാരണക്കാര്‍ക്ക് എന്താ മാഷേ പ്രയോജനം? ജി.എച്ച്.എസ്.എസ് തയ്യേനി യിലെ ഏഴാം ക്ലാസ്സുക്കാരി ആതിരയുടെ ചോദ്യത്തിനുള്ള ഉത്തരം എന്തെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു സദസ്സ് മുഴുവനും. ”ബഹിരാകാശ ഗവേഷണം തന്നെ നമ്മുടെ രാജ്യത്തിനു വേണ്ടിയല്ലേ ”ഐ.എസ്.ആര്‍.ഒ മുന്‍ പ്രോജക്ട് ഡയറക്ടറും മംഗള്‍യാന്‍ മിഷന്‍ ഡയറക്ടറുമായ പി.കുഞ്ഞികൃഷ്ണന്റെ ഉത്തരവും ലളിതമായിരുന്നു. ഒന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം വിശദീകരിച്ചു. ഇരുപത്തോളം റിമോര്‍ട് സെന്‍സിങ് സാറ്റലൈട്ടുകളാണ് നമ്മുടെ രാജ്യത്തിനുള്ളത്. അത് വഴി വിളകളുടെ വളര്‍ച്ചാ നിരക്ക്, വിളവെടുപ്പ് പ്രവചനം, ജലസംഭരണികളുടെ അളവ്, തുടങ്ങിയ ഭൂമിയിലെ സമസ്ത കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്, ഒപ്പം തന്നെ വെള്ളപ്പൊക്കം, വരള്‍ച്ച, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും നാശനഷ്ടങ്ങള്‍ വിലയിരുത്താനും ഇത്തരം റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍ സഹായിക്കുന്നു.
പക്ഷേ ഞങ്ങള്‍ കുട്ടികള്‍ എങ്ങനെ ബഹിരാകാശത്തെ കുറിച്ച് കൂടുതല്‍ പഠിക്കും? അപ്പോഴേക്കും അനഘ ജ്യോതിയുടെ ചോദ്യവും എത്തി. അതിനുള്ള ഉത്തരം തന്നെ അല്ലെ നിങ്ങള്‍ക്ക് മുന്നില്‍ ഉള്ളത് എന്ന് മറുപടി പറയാന്‍ അദ്ദേഹത്തിന് അധികം ആലോചിക്കേണ്ടി വന്നില്ല. ഒരുപാട് ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും തിരിച്ചറിവുകളുടെയും വേദിയായി മാറുകയായിരുന്നു പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിറേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി തയ്യേനി ജിഎച്ച്എസില്‍ നിര്‍മ്മിച്ച ഗാലക്സി തിയേറ്ററിന്റെ ഉദ്ഘാടന വേദി.
ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലായി 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭൂമിശാസ്ത്ര പഠനം കൂടുതല്‍ അനുഭവാത്മകവും ദൃശ്യവല്‍ക്കൃതവുമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബ്. ഗാലക്സി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഭൂപടങ്ങള്‍, ത്രിമാന മാതൃകകള്‍, ഇന്ററാക്ടീവ് ഡിസ്‌പ്ലേകള്‍, ഡിജിറ്റല്‍ സംപ്രേക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് വിഷയത്തെ ആഴത്തില്‍ മനസ്സിലാക്കാനും ആകര്‍ഷകമായ രീതിയില്‍ പഠിക്കാനും സഹായകമാകും. കാസര്‍കോട് സമഗ്രശിക്ഷ കേരളവും ചിറ്റാരിക്കാല്‍ ബി.ആര്‍.സിയും ചേര്‍ന്നാണ് ഗാലക്സി തിയേറ്റര്‍ ഒരുക്കിയത്. ഉടന്‍ തന്നെ ചിറ്റാരിക്കാല്‍ സബ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജിയോ ലാബ് പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി തയ്യേനി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ സ്ഥാപിച്ച ലാബ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷന്‍ പദ്ധതിയുടെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ സാധിച്ചു. അതിന്റെ ഭാഗമായി നീതി ആയോഗ് അനുവദിച്ച 20 ലക്ഷം രൂപയുപയോഗിച്ച് ചിറ്റാരിക്കാല്‍ ഉപജില്ലയിലെ 10 സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജിയോലാബുകള്‍ ഒരുക്കും. ആദ്യ ജിയോലാബിന്റെ ഉദ്ഘാടനമാണ് നിര്‍വ്വഹിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മുന്‍ ഐ.എസ്.ആര്‍.ഒ പ്രോജക്ട് ഡയറക്ടറും മംഗളയാന്‍ മിഷന്‍ ഡയറക്ടറുമായ പി.കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രജനി കൃഷ്ണന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് സെബാസ്റ്റ്യന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഡി. നാരായണി, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. രഘുറാം ഭട്ട്, എസ്.എസ്.കെ. ജില്ല കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. ബിജുരാജ്, ചിറ്റാരിക്കാല്‍ എ.ഇ.ഒ ജസീന്ത ജോണ്‍, ഹോസ്ദുര്‍ഗ് ബി.പി.സി വെള്ളുവ സനില്‍, പരപ്പ ബി.ഡി.ഒ ഇന്‍ചാര്‍ജ് കെ.ജി. ബിജുകുമാര്‍, സി ആര്‍ സി സി ചിറ്റാരിക്കാല്‍ പി.പുഷ്പാകരന്‍, പി.ജിതേഷ്, തയ്യേനി ജി.എച്ച്.എസ് പി.ടി.എ പ്രസിഡന്റ് പി. ഷാജി, എം.പി.ടി.എ പ്രസിഡന്റ് ശ്രീജ വേണു, എസ്.എം.സി ചെയര്‍പേഴ്‌സണ്‍ ദീപ്തി, സ്റ്റാഫ് സെക്രട്ടറി ജെറി എബ്രഹാം, സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍. സന്തോഷ് എന്നിവര്‍ പങ്കെടുത്തു. ചിറ്റാരിക്കാല്‍ ബി.ആര്‍.സിയിലെ ബി.പി.സി സി. ഷൈജു തയ്യേനി സ്വാഗതവും ജി.എച്ച്.എസ് പ്രധാനാധ്യാപിക എം. ജോയ ജോര്‍ജ്ജ് നന്ദിയും