രാവണീശ്വരം: രാവണീശ്വരം ശോഭന ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 9 ന് ആരംഭിച്ച 10 ദിവസക്കാലത്തെ കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലനം മാക്കിയില്‍ വയലാകുളത്തില്‍ സമാപിച്ചു. 5 വയസ്സുള്ള നിരഞ്ജന രഞ്ജിത്ത് ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ മുതല്‍ 16 വയസ്സുള്ളവര്‍ വരെ രാവിലെ 6 മണി മുതല്‍ 8 മണി വരെ 10 ദിവസവും മുടങ്ങാതെ നീന്തല്‍ പരിശീലനത്തില്‍ പങ്കെടുത്ത് നീന്തല്‍ സ്വായത്തമാക്കി. നീന്തല്‍ പരിശീലകന്‍ വിപിന്‍കുമാര്‍ പടന്നക്കാട് ആണ് കുട്ടികള്‍ക്ക് നീന്തലിനുള്ള പ്രായോഗിക പരിശീലനം നല്‍കിയത്. ഒപ്പം ക്ലബ്ബ് പ്രവര്‍ത്തകരും കുട്ടികളുടെ മാതാപിതാക്കളും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പം നിന്നപ്പോള്‍ ഒരു നാടൊന്നാകെ സ്വയം രക്ഷയ്ക്കുള്ള അടിസ്ഥാനപാഠങ്ങള്‍ സ്വന്തമാക്കി. ക്രൈംബ്രാഞ്ച് ഡി. വൈ. എസ് പി. ടി. മധുസൂദനന്‍ സമാപനയോഗം ഉത്ഘാടനം ചെയ്ത് പരിശീലകനും കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സി. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു രക്ഷാധികാരികളാ യ കെ.വി.കൃഷ്ണന്‍,
കെ. കൃഷ്ണന്‍,
ഏ തമ്പാന്‍ , ഗംഗാധരന്‍ പള്ളിക്കാപ്പില്‍, കരുണാകരന്‍കുന്നത്ത്, പി.മിനി നീന്തല്‍ പരിശീലകന്‍ വിപിന്‍ കുമാര്‍ പടന്നക്കാട് എന്നിവര്‍ സംസാരിച്ചു. സമാപന പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് ലഘു ഭക്ഷണവും നല്‍കി.