രാജപുരം: ഇന്നലെവൈകുന്നേരം ഉണ്ടായ തെരുവു നായയുടെ ആക്രമണത്തില്‍ വിദ്യാര്‍തഥിക്ക് പരിക്ക്. പാണത്തൂര്‍ വിവേകാനന്ദ വിദ്യാലയത്തിന് സമീപം താമസിക്കുന്ന വള്ളിയോടന്‍ ശ്രീധരന്റെ മകന്‍ ദേവനന്ദ് (17) നെയാണ് തെരുവുനായ കടിച്ച് പരിക്കേല്‍പിച്ചത്. ഇന്നലെ ആറു മണിയോടു കൂടിയായിരുന്നു സംഭവം. റോഡില്‍ നില്‍ക്കുകയായിരുന്ന ദേവനന്ദിന്റെ കാലിന്റെ വലതു തുടയില്‍ തെരുവുപട്ടി കടിക്കുകയായിരുന്നു. ദേവനന്ദിന്റെ കുട കൊണ്ടുള്ള അടി കൊണ്ട് ഓടിയ പട്ടി തിരിച്ചെത്തി വീണ്ടും കാലില്‍ കടിക്കുകയായിരുന്നു. തുടക്കും, കാലിനും മുറിവേറ്റ ദേവനന്ദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. കുറെ കാലമായി പാണത്തൂരിലും പരിസരങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പാണത്തൂരില്‍ തെരുവുനായകള്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കടിച്ച് പരിക്കേല്‍പിച്ചിരുന്നു. തെരുവു നായകളെ നിയന്തിക്കാന്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു