പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസ രാമായണ സംസ്‌കൃതിക്ക് തുടക്കമായി.
ഭണ്ഡാര വീട് ക്ഷീരശൈലം ഓഡിറ്റോറിയത്തില്‍ ആചാരസ്ഥാനികര്‍
സുനീഷ് പൂജാരിയും കുഞ്ഞിക്കണ്ണന്‍ ആയത്താരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. പ്രസിഡന്റ് അഡ്വ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തപോധനനായ ശ്രീരാമന്‍ എന്ന വിഷയത്തില്‍ പ്രവീണ്‍ കോടോത്ത് പ്രഭാഷണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്നുള്ള മൂന്ന് ഞായറാഴ്ചകളില്‍ 3.30ന് ‘ആദി കാവ്യത്തിലെ സ്ത്രീ രത്‌നങ്ങള്‍’, ‘ഇതിഹാസത്തിലെ ബന്ധ വിസ്മയങ്ങള്‍’, ‘കാലിക പ്രസക്തമാകുന്ന രാമായണ തത്വം’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം തുടരും.