രാജപുരം : ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് ബൂത്ത് പ്രസിഡന്റ്, ബി എല്‍ എ മാര്‍ക്ക് ത്രിതല പഞ്ചായത്ത് അസംബ്ലി തിരഞ്ഞെടുപ്പ് പരിശീലന ക്യാമ്പ് ‘ മുന്നൊരുക്കം 2025-26 ‘ ചൊവ്വാഴ്ച പൂടംകല്ല് ജോയ് ഹോം സ്റ്റേയില്‍ നടക്കും.
രാവിലെ 9 മണിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എം കുഞ്ഞമ്പുനായര്‍ അഞ്ഞനമുക്കൂട് പതാക ഉയര്‍ത്തും.
ബ്ലോക്ക് പ്രസിഡന്റ് മധുസൂധനന്‍ ബാലൂര്‍ അധ്യക്ഷത വഹിക്കും. ഡി സിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും. കെ പി സി സി വക്താവ് അനില്‍ ബോസ്, കെ പി സി സി ബിഎല്‍എ മാസ്റ്റര്‍ ട്രൈനര്‍ പ്രഫ. ഷിജിത്ത് തോമസ്സ് എന്നിവര്‍ ക്ലാസ്സ് നയിക്കും.