അമ്പലത്തറ: കാസറഗോഡ് ജില്ലാ പഞ്ചായത്ത്, ജില്ലാമണ്ണ് പരിശോധന ശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ മണ്ണ് പരിശോധന ക്യാമ്പും മൃത്തിക സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. എന്‍ ദിവാകരന്‍ അധ്യക്ഷനായിരുന്നു. അസി: സോയില്‍ കെമിസ്റ്റ് കെ പി രേഷ്മ വിഷയം അവതരിപ്പിച്ചു. പി വി ജയരാജ് സ്വാഗതവും ഗോപി മുളവന്നൂര്‍ നന്ദിയും പറഞ്ഞു.