രാജപുരം: കള്ളാര്‍ മണ്ഡലം മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2024-25 വര്‍ഷത്തെ, എസ് എസ് എല്‍ സി, പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും, കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. രാജപുരം വ്യാപാര ഭവനില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.ഡി സിസി സെക്രട്ടറി ധന്യ സുരേഷ് മുഖ്യപ്രഭാഷണം നടത്തി, ബളാല്‍ ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ലക്ഷ്മി തമ്പാന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമാന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ , ബ്ലോക്ക് പഞ്ചായത്തംഗം രേഖ. സി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി വിനോദ് കപ്പിത്താന്‍, ഐ എന്‍ റ്റി.യു സി കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് ബി അബ്ദുള്ള, മഹിളാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ബി രമ , പ്രേമകൃഷ്ണന്‍ , ദേവി ആടകം എന്നിവര്‍ സംസാരിച്ചു.