രാജപുരം: ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കിടപ്പിലായ രോഗികള്‍ക്ക് ചികിത്സാസഹായവും മെഡിക്കല്‍ ബെഡ്, ഭക്ഷണകിറ്റും നല്‍കി ചടങ്ങിന്റെ ഉദ്ഘാടനം കെ ജി ഒ യു കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ കെ വി പ്രമോദ് നിര്‍വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൊളത്തൂര്‍ നാരായണന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റംഗം ഫിറോസ് ,ജില്ലാ സെക്രട്ടറി രാജീവന്‍ ജെ, സുനില്‍കുമാര്‍ കെ, സി ജി രവീന്ദ്രന്‍, രാമു കെ ബി ,വിനോദ് കുമാര്‍ ഏറുവാട്ട് ,ഹരിനാഥ് ജയപ്രകാശ് പി ടി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.