കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2000-01 വര്‍ഷത്തെ എസ് എസ് എല്‍ സി ബാച്ച്’ നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം, കോടോത്ത് സ്‌കൂളില്‍ ‘ശേഷം ‘ എന്ന പേരില്‍ ഒത്തു ചേര്‍ന്നു. സ്‌കൂളിന് സ്‌നേഹോപഹാരമായി ഒരന്ന ലക്ഷം രൂപ വിലമതിക്കുന്ന പബ്ലിക് അഡ്രസ്സ് സിസ്റ്റവും ഓഡിയോ സിസ്റ്റവും നല്‍കി. ചടങ്ങ് കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് സൗമ്യ വേണു ഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിനുള്ള ഉപഹാരം പിറ്റിഎ പ്രസിഡന്റ് ഏറ്റുവാങ്ങി. പ്രിന്‍സിപ്പാള്‍ പി.എം ബാബു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത പി.വി, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കുഞ്ഞികൃഷ്ണന്‍ പി, ഹെഡ് മിസ്ട്രസ്സ് ശാന്തകുമരി സി, പിറ്റിഎ വൈസ് പ്രസിഡന്റ് രമേശന്‍ പി, എസ് എം സി ചെയര്‍മാര്‍ ബാബു ടി, എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി ഫാദര്‍ ജോബിന്‍ പ്ലച്ചേരി പുറത്ത് സ്വാഗതവും പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധി ഉദയന്‍ കോടോത്ത് നന്ദിയും പറഞ്ഞു.