കള്ളാര്‍ : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം മെമ്പര്‍മാരുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ സംഘം ആദരിച്ചു… സംഘം പ്രസിഡന്റ എം കെ. മാധവന്‍ നായര്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം കൈമാറി. സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ്, ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണന്‍ വി കെ, ഗിരീഷ് കുമാര്‍ കെ, സംഘം സെക്രട്ടറി മിഥുന്‍ മുന്നാട് എന്നിവര്‍ സംബന്ധിച്ചു.