നീലേശ്വരത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തമുതിര്‍ന്ന നേതാവും തൊഴിലാളി യൂണിയന്‍ സംഘാടകനുമായിരുന്ന മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അമ്പാടിയേട്ടനെ സിപിഐഎം നീലേശ്വരം സെന്റര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.
അനുസ്മരണ യോഗം
മുന്‍ എംപി. പി.കരുണാകരന്‍ ഉല്‍ഘാടനം ചെയ്തു
നഗരസഭാ ചെയര്‍പേഴസണ്‍ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. എം. രാജന്‍, പി.പി മുഹമ്മദ് റാഫി, പ്രൊഫ: കെ.പി.ജയരാജന്‍, പ്രൊഫ: പി.പ്രഭാകരന്‍, പി.കുഞ്ഞിരാമന്‍, പി.വി.ശൈലേഷ്ബാബു എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ടി.കെ.അനീഷ് സ്വാഗതം പറഞ്ഞു.