ഉദുമ: ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി നീരൊഴുക്ക് പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സി ഡബ്ല്യൂ ആര്‍ ഡി എം ശാസ്ത്രജ്ഞ ഡോ.ശരണ്യ വിഷയാവതരണം നടത്തി. നവകേരളമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. സുധാകരന്‍, സൈനബ അബൂബക്കര്‍, ബിഎംസി കണ്‍വീനര്‍ പി.കെ. മുകുന്ദന്‍, ജഗദീശന്‍ ആറാട്ടുകടവ്, മോഹനന്‍ മാങ്ങാട്, ബിന്ദു കല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.