ക്രിക്കറ്റിലെ കാസര്‍കോടിന്റെ അഭിമാന താരം റെഹാന്‍ സ്പോര്‍ട് ലൈന്‍ അണ്ടര്‍ 19 കേരള സ്റ്റേറ്റ് ടീമില്‍. ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പിലും നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിലുമെല്ലാം, കാഴ്ച്ച വെച്ച തകര്‍പ്പന്‍ പ്രകടനമാണ് റെഹാന് സ്റ്റേറ്റ് ടീമിലേക്ക് വഴി തുറന്നത്. ഈ മാസം 20 മുതല്‍ 28 വരെ പൊണ്ടിച്ചേരിയിലാണ് ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍ 19 ഏകദിന ചാമ്പ്യന്‍ഷിപ്പ് നടക്കുക.
കാസര്‍കോടിന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക്, മുഹമ്മദ് റെഹാന്‍ സ്‌പോര്‍ട്‌സ് ലൈനിലൂടെ ചിറക് മുളയ്ക്കുന്നു. അണ്ടര്‍ 19 കേരള സ്റ്റേറ്റ് ടീമില്‍ റെഹാന്‍ ഇടം നേടിയതോടെ, കാസര്‍കോടിന്റെ യശസ് വാനോളമുയര്‍ത്തിയിരിക്കുകയാണ് ഈ മിടുക്കന്‍. കാസര്‍കോടിന് വേണ്ടി, ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പില്‍ റെഹാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചിരുന്നു. കണ്ണൂരിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയും റെഹാന്‍ നേടിയിരുന്നു. കോഴിക്കോടിനെതിരെയും മലപ്പുറത്തിനെതിരെയും മിന്നുന്ന പ്രകടനവും കാഴ്ച്ച വെച്ചിരുന്നു. നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിലും മിന്നുന്ന പ്രകടനമാണ് റെഹാന്‍ നടത്തിയത്. 4മാസം മുന്‍പ് ആന്ധ്രാ പ്രദേശില്‍ നടന്ന അണ്ടര്‍ 19 ഓള്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചും, ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദ സീരിസുമായിരുന്നു. 6 മാസം മുന്‍പ് കൊച്ചിയില്‍ നടന്ന കേളപ്പന്‍ നായര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലും മൂന്ന് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ച്വറി നേടിയും റെഹാന്‍ താരമായിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല് ബൗളിംഗിലും താരം മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. സ്പിന്‍ ബൗളിംഗിലൂടെ എതിര്‍ ടീമുകളെ വിരിഞ്ഞുമുറുക്കുവാന്‍ ഈ കാസര്‍കോടന്‍ പോരാളിക്ക് സാധിക്കുന്നു. ഈ മികവുകളെല്ലാമാണ് റെഹാന് അണ്ടര്‍ 19 കേരള സ്റ്റേറ്റ് ടീമിലേക്ക് വഴിയൊരുക്കിയത്.
പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍ 19 ഏകദിന ചാമ്പ്യന്‍ഷിപ്പ് മാസം 20 മുതല്‍ 28 വരെയായിരിക്കും നടക്കുക. കാസര്‍കോട് നിന്നും കൊച്ചിയിലെ കെസിഎ ഓഫീസിലെത്തി, റെഹാന്‍ അവിടെ നിന്നുമാണ് ടീമിനൊപ്പം പോണ്ടിച്ചേരിയിലേക്ക് പുറപ്പെടുക. സമീപ കാലത്തെ കാസര്‍കോടന്‍ ക്രിക്കറ്റിലെ എറ്റവും മികച്ച പ്രതിഭയാണ് റെഹാന്‍ സ്പോര്‍ട് ലൈന്‍. കളിക്കുന്ന എല്ലാ മത്സരങ്ങളിലും, ഫോം നില നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് റെഹാന്റെ പ്രത്യേകത. പിതാവ് നാച്ചു സ്പോര്‍ട്സ് ലൈന്റെ പരിശീലവനവും നിര്‍ദ്ദേശങ്ങളും, പിന്നെ, കഠിനാധ്വാനവുമാണ്, റെഹാനെ ക്രിക്കറ്റ് മൈതാനങ്ങളില്‍ കരുത്തനാക്കുന്നത്. കാസര്‍കോട് ക്രിക്ക്ടെക് അക്കാദമിയില്‍ നിന്നും, വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ദിവസവും 6 മണിക്കൂര്‍ നേരമാണ് റെഹാന്‍ പരിശീലനം നടത്തുന്നത്. ക്രിക്കറ്റ് ലെജന്‍ഡ് ആയ അന്‍ഫല്‍ പള്ളമാണ് പേര്‍സണല്‍ പരിശീലകന്‍. 19 വയസു വരെയുള്ളവരുടെ മത്സരത്തില്‍ വെറും 17 വയസുകാരനായ റെഹാന്‍ കാഴ്ച്ച വെയക്കുന്ന പ്രകടനങ്ങള്‍ ആവേശം നിറഞ്ഞതാണ്. അണ്ടര്‍ 19 ല്‍ തന്നെ സമയവും സാധ്യതകളും, റെഹാനെ കാത്തിരിക്കുന്നു. സ്റ്റേറ്റ് ടീമില്‍ ഇടം നേടിയ റെഹാനെ കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിക്കുകയും, ആശംസകളര്‍പ്പിക്കുകയും ചെയ്തു.