രാജപുരം: ആലപ്പുഴയില്‍ വെച്ച് നടക്കുന്ന അന്തര്‍ ജില്ലാ സംസ്ഥാന സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍ഗോഡ് ജില്ലാ ടീമില്‍ ഇടം നേടി പനത്തടി പഞ്ചായത്തിലെ ചെറുപനത്തടിയിലെ അജുല്‍ കൃഷ്ണ. ബളാംതോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം തരാം വിദ്യാര്‍ത്ഥിയാണ്. 600 അധികം കായിക താരങ്ങള്‍ പങ്കെടുത്ത ട്രയല്‍സില്‍ നിന്നും ക്യാമ്പിലേക്കും പിന്നീട് ടീമിലേക്കും അജുല്‍ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ സ്‌പോര്‍ട്‌സ് അക്കാഡമി പൂടങ്കല്ലില്‍ ഫുട്‌ബോള്‍ പരിശീലിച്ചു വരുന്നു. പൂടംക്കല്ല്എടക്കടവ് സ്വദേശി സതീഷ് ആണ് പരിശീലനം നല്‍കി വരുന്നത്.