ഇരിയ: കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ മണ്ടേങ്ങാനത്ത് താമസിക്കുന്ന 102 വയസ്സുള്ള ചിരുതമ്മയെയാണ് വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്‌നേഹ നിര്‍ഭരവും വികാരപരവുമായ ആദരവ് നല്‍കിയത്. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡും വാര്‍ഡ് നേതൃത്വത്തിലുള്ള സായാഹ്നം വയോ ക്ലബ്ബുമാണ് പരിപാടി സംഘടിപ്പിച്ചത്. നാടിന്റെയാകെ മുത്തശ്ശിയെ ആദരിക്കുന്ന പരിപാടിയില്‍ സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍കി വിശിഷ്ടാതിഥികളും നാട്ടുകാരും ചിരുതമ്മയ്ക്ക് ആദരം നല്‍കി. ആദരവ് പരിപാടി മുന്‍ എം.പി. പി. കരുണാകരന്‍ ഉല്‍ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡന്റുമായ പി. ദാമോദരന്‍ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍,ഹൌസ് ദുര്‍ഗ്ഗ് ഹൗസിംഗ് സൊസൈറ്റി മുന്‍ പ്രസിഡന്റ് ബാലൂര്‍ വി. മാധവന്‍ നായര്‍, മുന്‍ പഞ്ചായത്ത് വൈ: പ്രസിഡന്റും CDS വൈ.ചെയര്‍ പേഴ്‌സണുമായ പി.എല്‍. ഉഷ, മുന്‍ മെമ്പര്‍ പി.നാരായണന്‍, പഞ്ചായത്ത് വയോ സഭ കോഡിനേറ്റര്‍ കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, എന്നിവര്‍ സംസാരിച്ചു. വയോ ക്ലബ്ബ് സെക്രട്ടറി പി.എം. രാമചന്ദ്രന്‍ സ്വാഗതവും നവീന്‍ രാജ് മണ്ടേങ്ങാനം നന്ദിയും പറഞ്ഞു.