ഒന്‍പത് വര്‍ഷത്തെ ഇടത് ഭരണം കേരളത്തിലെ സര്‍വ്വ മേഘലകളും തകര്‍ത്തുവെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎല്‍എ.

കാസര്‍കോട്: ഒന്‍പത് വര്‍ഷത്തെ ഇടത് ഭരണം കേരളത്തിലെ സര്‍വ്വ മേഘലകളും തകര്‍ത്തുവെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘സമരസംഗമം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന നാഷണല്‍ ഹൈവേ നിര്‍മ്മാണം അഴിമതിയുടെ കൂത്തരങ്ങായി മാറി.കീം പരീക്ഷയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതീക്ഷയെ ഗവണ്‍മെന്റ് തകിടം മറിച്ചിരിക്കുകയാണ്.

ഭരണപരാജയത്തിന്റെ വേലിയേറ്റം തുടരുന്ന കേന്ദ്ര -സംസ്ഥാന ഭരണത്തിനെതിരെ പതിനാല് ജില്ലകളിലും കെപിസിസി നടത്തുന്ന സമരസംഗമത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.കാസര്‍ഗോഡ് ജില്ലയുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് ഊന്നല്‍ നല്‍കിയ പദ്ധതികള്‍ ആവിഷ്‌കരിത് ഐക്യ ജനാധിപത്യ ഗവ: ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസന്നമായ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതു ഭരണത്തിനെതിരെ കേരള ജനത പ്രതികരിക്കുമെന്നും കെപിസിസി പ്രസിഡണ്ട് പറഞ്ഞു.

ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അധ്യക്ഷതവഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി , രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ,കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ :സോണി സെബാസ്റ്റ്യന്‍ നേതാക്കളായ ഹകീം കുന്നില്‍ ,കെ നീലകണ്ഠന്‍ ,അഡ്വ :സുബ്ബയ്യ റായ് ,രമേശന്‍ കരുവാച്ചേരി ,എ ഗോവിന്ദന്‍ നായര്‍ ,എം അസൈനാര്‍ ,എം സി പ്രഭാകരന്‍ ,കരിമ്പില്‍ കൃഷ്ണന്‍ ,കെ വി ഗംഗാധരന്‍ ,മീനാക്ഷി ബാലകൃഷ്ണന്‍ ,ശാന്തമ്മ ഫിലിപ്പ്, അഡ്വ : എ ഗോവിന്ദന്‍ നായര്‍ ,പി ജി ദേവ് ,സാജിദ് മവ്വല്‍ ,അഡ്വ : കെ കെ രാജേന്ദ്രന്‍ ,ജയിംസ് പന്തമാക്കല്‍ ,ബി പി പ്രദീപ് കുമാര്‍ , സോമശേഖര ഷേണി , സി വി ജയിംസ് ,വി ആര്‍ വിദ്യാസാഗര്‍ , അഡ്വ : പി വി സുരേഷ് ,ഹരീഷ് പി നായര്‍ ,ടോമി പ്ലാച്ചേരി ,മാമുനി വിജയന്‍ ,കെ വി സുധാകരന്‍ , കെ പി പ്രകാശന്‍ ,സുന്ദര ആരിക്കാടി ,ഗീത കൃഷ്ണന്‍ ,ധന്യ സുരേഷ് ,ഡി എം കെ മുഹമ്മദ് ,എം രാജീവന്‍ നമ്പ്യാര്‍ ,വി ഗോപകുമാര്‍ ,ടി ഗോപിനാഥന്‍ നായര്‍ ,കെ വി ഭക്തവത്സലന്‍ ,മധുസൂദനന്‍ ബാലൂര്‍ ,ഉമേശന്‍ വേളൂര്‍ ,ജോയ് ജോസഫ് ,കെ വി വിജയന്‍ ,മഡിയന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *