ചിത്താരി: കേരള പ്രവാസി സംഘം ചിത്താരി മേഖല സമ്മേളനം രാമഗിരി എ. കെ. സ്മാരക ഹാളില്‍ നടന്നു. മേഖലാ പ്രസിഡണ്ട് വി. കൃഷ്ണന്‍ സമ്മേളനത്തിന് മുന്നോടിയായി
പതാക ഉയര്‍ത്തി. ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. വി. സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം മേഖലാ പ്രസിഡന്റ് വി. കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ വനിതാ കമ്മിറ്റി മെമ്പര്‍ കെ. സുചിത്ര അനുശോചന പ്രമേയവും മേഖലാ സെക്രട്ടറി പി. മഞ്ജുനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സുരേന്ദ്രന്‍സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി എടമുണ്ട, ഏരിയ കമ്മിറ്റി അംഗം ഗംഗാധരന്‍, ഏരിയ കമ്മിറ്റി മെമ്പര്‍ ടി. ദാമോദരന്‍, ഏരിയ കമ്മിറ്റി മെമ്പര്‍ രാജന്‍ ആ ലക്കോടന്‍ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി പി. മഞ്ജുനാഥ് സ്വാഗതം പറഞ്ഞു.