ശക്തി കാസറഗോഡ് യു എ ഇ യുടെ സ്നേഹവീട് പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത്തെ സ്‌നേഹവീട് പൂച്ചക്കാട്ടേ ചിത്രയുടെ കുടുംബത്തിന് കൈമാറി. രാവിലെ നടന്ന ഗൃഹ പ്രവേശന ചടങ്ങില്‍ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്മാരും ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രാജേന്ദ്രനാഥ് പി കെ, വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ മറ്റു മെമ്പര്‍മാര്‍, ശക്തി കുടുംബങ്ങളും, പ്രാദേശിക സമതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
തുടര്‍ന്ന് പൂച്ചക്കാട് വെച്ച് നടന്ന ചടങ്ങില്‍ പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് പി കുമാരന്‍ താക്കോല്‍ ദാനം നല്‍കി സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു. ശക്തി കാസറഗോഡ് യു എ ഇ ജനറല്‍ സെക്രട്ടറി സതീശന്‍ കാസറഗോഡ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുരേഷ് കാശി അധ്യക്ഷത വഹിച്ചു. പാലക്കുന്നു കഴകം ശ്രീ ഭഗവതി ക്ഷേത്രം മുഖ്യ കര്‍മ്മി സുനീഷ് പൂജാരി, കുഞ്ഞികണ്ണന്‍ ആയതാര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഉത്തര മലബാര്‍ തിയ്യ ക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പെരിയ, ശക്തി കൂട്ടായ്മ കാസറഗോഡ് യുണിറ്റ് പ്രസിഡന്റ് അച്ചുതന്‍ പള്ളം, ശക്തി മുന്‍ പ്രസിഡന്റമാരായ ഗംഗാധരന്‍ കൂവതൊട്ടി, ഗണേഷ് അരമങ്ങാനം, വിജയറാം പാലക്കുന്നു, ശക്തി കൂട്ടായ്മ യുണിറ്റ് സെക്രട്ടറി വി വി കുഞ്ഞികണ്ണന്‍, ട്രഷറര്‍ രാഘവന്‍ കുട്ടപ്പന്ന, ശക്തി വനിത വിങ് യു എ ഇ സെക്രട്ടറി ജിജി രാജേഷ്, ശക്തി മുന്‍ ട്രഷറര്‍മാരായ ദാമോദരന്‍ മണിയങ്ങാനം, രാമകൃഷ്ണന്‍ പെരിയ, പ്രമോദ് പെരിയ, സാമൂഹിക രാഷ്ട്രീയ പ്രമുഖന്‍ സുകുമാരന്‍ പൂച്ചക്കാട്, കെ ടി കെ പ്രവാസി കൂട്ടായ്മ മുന്‍ ഭാരവാഹി രാജന്‍ പൂച്ചക്കാട്, കാസറഗോഡ് മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അര്‍ജുനന്‍ തയാലങ്ങാടി, മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് കുഞ്ഞബ്ദുള്ള മാളികയില്‍, പൗര പ്രമുഖരായ കെ സി ഷാഫി, ബഷീര്‍ പൂച്ചക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശക്തി കാസറഗോഡ് യു എ ഇ ഓഡിറ്റര്‍ ഹരീഷ് മാങ്ങാട് നന്ദി പറഞ്ഞു. സ്നേഹവീട് രൂപകല്പന ചെയ്ത ആര്‍ട്ടീടെക് അരവിന്ദ് രാമന്‍, സ്‌നേഹ വീട് നിര്‍മ്മിച്ചു നല്‍കിയ കോണ്‍ട്രാക്ടര്‍ ശ്രീ ഷൈലേഷ് പൊയിനാച്ചി എന്നിവര്‍ക്കുള്ള ഉപഹാരം നല്‍കുകയുണ്ടായി കൂടാതെ ശക്തി ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു മൂന്നാമത്തെ സ്നേഹവീട് നല്‍കുവാന്‍ തിരുമാനിച്ച വിവരം കൂടി യോഗത്തില്‍ അറിയിച്ചു.