സംസ്ഥാന ട്രഷറര്‍ പി.സുധീര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്‌സ് കേരള(എ. എ. ഡബ്ല്യൂ. കെ ) കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. കാഞ്ഞങ്ങാട് എം. എന്‍.സ്മാരക ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം സംസ്ഥാന ട്രഷറര്‍ പി.സുധീര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പുതിയ പദ്ധതിയായ ലൈഫ് ലൈന്‍ പദ്ധതിയെ കുറിച്ചും ഈ പദ്ധതിയില്‍ അംഗമാകുന്ന വ്യക്തിയുടെ കുടുംബത്തിന് മരണാന്തര സഹായ ധനമായി 10 ലക്ഷം രൂപ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് എം..വിനോദ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. വി. സുരേഷ് കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് എം.എന്‍. ഗുണേന്ദ്ര ലാല്‍ സുനില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.വി. ദേവീദാസ് സംഘടനാ വിശദീകരണം നടത്തി. ജില്ലാ ട്രഷറര്‍ എന്‍. മനു വിനായക പരിശീലന പദ്ധതിയെ കുറിച്ചും ജില്ലാ ജോയിന്റ് സെക്രട്ടറി ജോഷി തോമസ് വെല്‍ഫെയര്‍, ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. പ്രേകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മഹേഷ് റാവു വരവുചെലവ് കണക്കും അവതരിപ്പിച്ചു. രതീഷ് മടിക്കൈ, എം. വി.അരവിന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ വച്ച് 2024- 25 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളായ മെമ്പര്‍മാരുടെ മക്കളെ അനുമോദിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ. പ്രേംകുമാര്‍ സ്വാഗതവും രഞ്ജിത്ത് ആവിക്കര നന്ദിയും പറഞ്ഞു.