കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കും: ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളിധരന്‍

കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ആരോഗ്യവും ദേവസ്വവും വകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ വാക്‌സിന്‍സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ പ്രത്യക പരിഗണന നല്‍കും ഇവിടെ നിന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വ്യാപക സ്ഥലംമാറ്റം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ഈ ജില്ലകളില്‍ നിയമനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഡി.എം.ഒ ഓഫീസ് ജില്ലാ വാക്‌സിന്‍ സ്റ്റോറിനോട് അനുബന്ധിച്ച കെട്ടിടത്തില്‍ മാറ്റി സ്ഥാപിക്കുന്നതിന മന്ത്രി നിര്‍ദേശം നല്‍കി.

വാക്‌സിന്‍ സ്റ്റോറിന്റെ നിര്‍മാണത്തിന് 1-87 കോടി രൂപ അനുവദിച്ചിട്ടുണ്ട് നിലവില്‍ നിര്‍മാണ ത്തിന് അത്രയും തുക ആവശ്യമായിട്ടില്ല ബാക്കിതുക വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടം നിര്‍മിക്കും ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കും ജില്ലാ ആശുപത്രിയില്‍ സിടി സ്‌കാന്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും. നിലവില്‍ ഒഴിവില്‍ ഉടന്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കും

സര്‍ക്കാര്‍ ആശുപത്രിയില്‍ എം.ആര്‍.ഐ സ്‌കാന്‍ സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മികച്ച ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും ഉറപ്പുവരുത്തും.

കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ഉപയോഗിക്കാതെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ ആരോഗ്യ മേഖലയ്ക്ക് മുന്തിയ നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ പരിശോധനയ്ക്കുള്ള ടെസ്റ്റ് ക്യാന്‍ പദ്ധതി ആരംഭിക്കും. രണ്ടുമാസത്തിനുള്ളില്‍ തൃശ്ശൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ഇത് ഉദ്ഘാടനം ചെയ്യും .

കാസര്‍കോട് ജില്ലയിലെ എന്‍.എച്ച്എം ജീവനക്കാരുടെ പ്രവര്‍ത്തനം രണ്ടുമാസം കൂടി നീട്ടിനല്‍കുമെന്ന് മന്ത്രി പറഞ്ഞു ജില്ലാ വാക്‌സിന്‍ സ്റ്റോര്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി കാഞ്ഞങ്ങാട് എന്‍.എച്ച്എം ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥി ആയിരുന്നു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോക്ടര്‍ കെ.ടി. രേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനവി കൗണ്‍സിലര്‍ പി.വി ചന്ദ്രന്‍ മാസ്റ്റര്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പോഗ്രാം മാനേജര്‍ ഡോക്ടര്‍ ധന്യ ദയാനന്ദന്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.രാജേഷ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ മനീഷ് രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി കെ ഫൈസല്‍, സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍, എ ദാമോദരന്‍ അഡ്വനിസാം ഫലാഹ് കെ.എം ചാക്കോ ഹരീഷ് ബി നമ്പ്യാര്‍ ടി.വി ഉമേശന്‍എന്നിവര്‍ സംസാരിച്ചു കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിവി രമേശന്‍ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ജീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *