ഫ്‌ലഡ് ലൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

പുല്ലൂര്‍: പുല്ലൂര്‍ എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുല്ലൂര്‍ എ.കെ.ജി ഗ്രന്ഥാലയ പരിസരത്ത് ഫ്‌ലഡ് ലൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍ എ. കൃഷ്ണന്‍ നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ വിപിന്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. 16 ഓളം ടീമുകള്‍ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മത്സരത്തില്‍ ഫ്രണ്ട്‌സ് നീലേശ്വരം ഒന്നാം സ്ഥാനവും മില്‍സിറ്റി ചട്ടംചാല്‍ രണ്ടാം സ്ഥാനവും നേടി വിജയികള്‍ക്ക് സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എം. വി.നാരായണന്‍ സമ്മാനദാനം നടത്തി.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ. വി. രാജന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *