രാജ്യത്തെ കേന്ദ്രസര്‍വകലാശാകളിലെ കാവിവല്‍ക്കരണം അവസാനിപ്പിക്കണം: പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്; രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളിലും മറ്റ് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള കാവിവല്‍ക്കരണം അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയെ സാംസ്‌കാരികലോകം പ്രതിരോധിക്കണമെന്നും കാലാടി സര്‍വകലാശാലയില്‍ അടിസ്ഥാനസൗകര്യങ്ങളേര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ഹയര്‍സെന്‍ഡറി സ്‌കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍ പുകസ സംസ്ഥാന സെക്രട്ടറി ഡോ. മിനിപ്രസാദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വി സുകുമാരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് സംഘടനാ റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി വിജയന്‍ പൊള്ളക്കട പ്രവര്‍ത്തനറിപ്പോര്‍ട്ടും പി ഗംഗാധരന്‍ അനുശോചന പ്രമേയവും ട്രഷറര്‍ ടി രാജന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.സീതാദേവി കരിയാട്ട്, എം വി രാഘവന്‍, സരസ മണലില്‍ എന്നിവര്‍ സംസാരിച്ചു. കെ രാധാകൃഷ്ണന്‍ സ്വാഗതവും കെ വി പ്രവീണ നന്ദിയും പറഞ്ഞു.ഭാരവാഹികള്‍; പി വി സുകുമാരന്‍(പ്രസിഡന്റ്), രഞ്ജിത് പാറക്കാട്, പ്രസാദ് കളവയല്‍(വൈസ് പ്രസിഡന്റുമാര്‍), വിജയന്‍ പൊള്ളക്കട(സെക്രട്ടറി), സരസ മണലില്‍, പി വി ഉണ്ണികൃഷ്ണന്‍(ജോയിന്റ് സെക്രട്ടറിമാര്‍), ടി രാജന്‍(ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *