ബേക്കല്‍ : തൃകണാട് ത്രയംബേകേശ്വര ക്ഷേത്രത്തിന്റെ അമരഭൂമിയില്‍, പ്രസിദ്ധ ക്ഷേത്രങ്ങളായ പാലക്കുന്ന്, തിരൂര്‍ മുച്ചിലോട്. പാര്‍ത്ഥസാരഥി, ക്ഷേത്രങ്ങളുടെ സാമീപ്യത്തില്‍ സ്ഥിതി ചെയ്യുന്ന തിരുവക്കോളി ശ്രീ മഹാവിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ വയല്‍ കോല മഹോത്സവം നവംബര്‍ 27, 28 തിയ്യതികളില്‍ ആഘോഷിക്കുകയാണ്. തിരുവക്കോളി ശ്രീ മഹാ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ചെണ്ടമുഴക്കങ്ങള്‍ക്കും തെയ്യ കോലങ്ങളുടെ വാള്‍ ചിലമ്പൊലികള്‍ക്ക് ശേഷമാണ് സമീപ പ്രദേശങ്ങളിലെ കാവുകളിലും, തറവാടുകളിലും തെയ്യ കോലങ്ങള്‍ അരങ്ങത്തേക്ക് വരാറുള്ളുയെന്നത് ക്ഷേത്രത്തിന്റെ പെരുമയും പൈതൃക പാരമ്പര്യവും വ്യക്തമാക്കുന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രം കാലപഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായത് കൊണ്ട് ക്ഷേത്രത്തിലെ വയല്‍ കോലനാളില്‍ ദേവനര്‍ത്തക വാക്മൊഴിയുടെയും ജ്യോതിഷ ചിന്തയിലും ക്ഷേത്രം നവീകരിക്കുവാന്‍ നാട്ടുകാരും കമിറ്റിയും ആലോചിക്കുകയാണ്. 27, 28 തീയ്യതികളില്‍ നടക്കുന്ന വയല്‍കോല മഹോത്സവവും ഡിസംബര്‍ ആറാം തീയ്യതിയില്‍ നടക്കുന്ന ക്ഷേത്ര നവീകരണ കമ്മിറ്റി രൂപികരണയോഗവും വിജയിപ്പിക്കുവന്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വാസു അങ്കകളരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്ഷേത്ര രക്ഷാധികാരി മുങ്ങത്ത് കുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍, ഭാസ്‌കരന്‍, പി.വി. ഉദയകുമാര്‍, ജയകൃഷ്ണന്‍, കുമാരന്‍ തിരുവകോളി, മധുകുമാര്‍, പ്രതാപന്‍ പട്ടത്താനം, സിന്ധു, സരോജിനി, ചന്ദ്രമതി, സുകുമാരന്‍, വിനോദ്കുമാര്‍, ദാമോധരന്‍ തെല്ലത്ത്, രവി പട്ടത്താനം, രമേശന്‍, വിജയന്‍, ബാലകൃഷ്ണന്‍ കരിപൊടി, വിജയകുമാരി, ശോഭന, വിമല ദാമോധരന്‍, രോഹിണി, സി.കെ. കണ്ണന്‍, അശോകന്‍, രോഹിണി സലീന എന്നിവര്‍ സംസാരിച്ചു.