നിക്ഷേപിച്ച പണം എത്ര വര്‍ഷം കൊണ്ട് ഇരട്ടിയാകുമെന്ന് എളുപ്പത്തില്‍ കണക്കാക്കാന്‍ സഹായിക്കുന്ന ലളിതമായ ഫോര്‍മുലയാണ് ‘റൂള്‍ ഓഫ് 72’. വാര്‍ഷിക കോമ്പൗണ്ടഡ് റിട്ടേണിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍ നടപ്പിലാക്കുന്നത്. സാമ്പത്തിക ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നിക്ഷേപകരെ ഏറെ സഹായിക്കുന്ന രീതിയാണിത്.
നിക്ഷേപം ഇരട്ടിയാകാന്‍ വേണ്ട വര്‍ഷങ്ങള്‍ കണ്ടെത്താന്‍ 72-നെ പ്രതീക്ഷിക്കുന്ന വാര്‍ഷിക റിട്ടേണ്‍ നിരക്ക് കൊണ്ട് ഹരിച്ചാല്‍ മതിയാകും. ഉദാഹരണത്തിന്, ഒരു ലക്ഷം രൂപ 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുന്ന രീതിയില്‍ നിക്ഷേപിച്ചാല്‍ ഏകദേശം ആറ് വര്‍ഷം കൊണ്ട് തുക രണ്ടു ലക്ഷമായി മാറും. 8 ശതമാനം റിട്ടേണാണെങ്കില്‍ 9 വര്‍ഷവും, 6 ശതമാനമാണെങ്കില്‍ 12 വര്‍ഷവും വേണ്ടിവരും. എന്നാല്‍, ഇത് ഒരു ഏകദേശ കണക്കുകൂട്ടല്‍ മാത്രമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഓഹരി വിപണി പോലുള്ള നിക്ഷേപങ്ങള്‍ക്ക് കൃത്യമായ റിട്ടേണ്‍ ലഭിക്കണമെന്നില്ല. കൂടാതെ, എസ്.ഐ.പി നിക്ഷേപങ്ങളുടെ കാര്യത്തില്‍ മാസം തോറും തുക മാറുന്നതിനാല്‍ ‘റൂള്‍ ഓഫ് 72’ നേരിട്ട് ബാധകമാകില്ല. നികുതിയും മറ്റ് ചെലവുകളും കൂടി കണക്കിലെടുത്ത വേണം നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യാന്‍.