ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രസിഡന്റ് തട്ടുമ്മല്‍ മാധവന്‍ നായരുടെ അനുസ്മരണയോഗവും ഫോട്ടോ അനാഛാദനവു നടത്തി

രാജപുരം:ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്ന തട്ടുമ്മല്‍ മാധവന്‍ നായരുടെ അനുസ്മരണ യോഗവും ഫോട്ടോ അനാഛാദനവും ചുള്ളിക്കര രാജിവ് ഭവനില്‍ നടന്നു. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മണ്‍മറഞ്ഞ മുന്‍ ബ്ലോക്ക് പ്രസിഡന്റ് മാരായ തട്ടുമ്മല്‍ മാധവന്‍ നായര്‍, എ വി മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി കൃഷ്ണന്‍ നായര്‍ എന്നിവരുടെ ഛായ ചിത്രം ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ കെ പി സിസി മെംബര്‍ മീനാക്ഷി ബാലകൃഷ്ണന്‍
അനാഛാദനം ചെയ്തു.

കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , വൈസ് പ്രസിഡന്റ് എം എം സൈമണ്‍,മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട്, സോമി മാത്യു, മണ്ഡലം പ്രസിഡന്റ്മാരായ വി ബാലകൃഷ്ണന്‍ ബാലൂര്‍, സന്തോഷ് വി ചാക്കോ, സിബിച്ചന്‍ പുളിങ്കാല, ജയകുമാര്‍ പനത്തടി, ബേബി പുതുപ്പറമ്പ്, യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, പി എ ആലി, വി കെ ബാലകൃഷ്ണന്‍, സന്തു ടോം, വി മാധവന്‍ നായര്‍, അലക്‌സ് നെടുങ്കാല , അഡ്വ. സണ്ണി മുത്തോലി, കെ ബാലകൃഷ്ണന്‍ നായര്‍ ചക്കിട്ടടുക്കം, ടി എം മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സജി പ്ലച്ചേരി സ്വാഗതവും രാജിവ് തോമസ്സ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *