രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും ജില്ലാ ഭാരവാഹികള്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജെയിന്‍ പി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ജില്ലാ മേഖലാ ഭാരവാഹികളെയും ,വിവിധമേഖലകളില്‍ കഴിവ് തെളിയിച്ചവരെയും, കലാകാരന്മാരെയും ,മുന്‍ യൂണിറ്റ് ഭാരവാഹികളെ ആദരിച്ചു.
കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍, ജില്ലാ സെക്രട്ടറി കെ അഷറഫ്, കെ. വി. ദാമോദരന്‍ , മേഖലാ കണ്‍വീനര്‍ സുനില്‍കുമാര്‍ , ട്രഷറര്‍ അനീഷ് കോളിച്ചാല്‍, ജില്ലാ കൗണ്‍സില്‍ അംഗം എന്‍ മധു , വനിതാ വിംഗ് ജില്ലാ സെക്രട്ടറി രാജി സുനില്‍ , വനിതാ പ്രസിഡന്റ് ഡെയ്‌സി തോമസ്, സി ടി ലൂക്കോസ്, പി.എ. ജോസഫ് എന്നിവര്‍ സംസാരിച്ചു , യൂണിറ്റ് ജനറല്‍ സെക്രട്ടറി രാജീവന്‍ പിടി സ്വാഗതവും ട്രഷറര്‍ കെ സുധാകരന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.