ചെര്‍ക്കള: മാപ്പിള ഗവ: യു.പി. സ്‌കൂളിലെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ സത്താര്‍ പള്ളിയാന്റെ അധ്യക്ഷതയില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദിരിയ നിര്‍വഹിച്ചു. അക്ഷരം തൊട്ട് അകമറിയാം എന്ന വായനാ മാസാചരണ പരിപാടിയുടെ ഭാഗമായി നടത്തിയ അമ്മ മണമുള്ള വായനയില്‍ സമ്മാനിതരായ ദില്‍ഷ ഗ്രീഷ്മ എന്നീ അമ്മമാരേയും ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ വിജയികളായ കുട്ടികളെയും അനുമോദിച്ചു. പ്രധാന അധ്യാപകന്‍ പ്രമോദ് കാടങ്കോട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ 16-ാം വാര്‍ഡ് മെമ്പര്‍ പി.ശിവപ്രസാദ്, പ്രവാസി സംഘം നേതാവ് ഇസ്മയില്‍, കെ.ഗിരീശന്‍, അശ്വനി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു. നാജിഹ ടീച്ചര്‍ നന്ദി പറഞ്ഞു.