കാസര്‍കോട്: ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയെന്ന നിലയില്‍ സുദീര്‍ഘവും സ്തുത്യര്‍ഹവുമായ 36 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച പി.ഗിരിധരന് കാസര്‍കോട് പ്രിന്റിംഗ് ആന്റ് മള്‍ട്ടി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് ആദരിച്ചു. കാസര്‍കോട് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സഹകരണ വകുപ്പ് മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ വി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ച് പി.ഗിരിധരനുള്ള മംഗളപത്രം കൈമാറി. സംഘത്തില്‍ നിന്നും പിരിഞ്ഞുപോകുന്ന നളിനി.കെ, ആശാകുമാരി.കെ. എന്നിവര്‍ക്കുള്ള യാത്രയയപ്പും, ഉപഹാരസമര്‍പ്പണവും ഇതേചടങ്ങില്‍ നടത്തി.
യോഗത്തില്‍ സംഘം സെക്രട്ടറി കെ.സത്യന്‍ സ്വാഗതം പറഞ്ഞു. സംഘം വൈസ് പ്രസിഡണ്ട് പി.കേളു മണിയാണി, ഡയറക്ടര്‍മാരായ പി.രമേശന്‍ നായര്‍, പി.വി.കുമാരന്‍, ശാന്തകുമാരി ടീച്ചര്‍, ബിന്ദു.സി.പി, രജിതകുമാരി, ജീവനക്കാരായ ശോഭന.കെ, ആശാകുമാരി.കെ, നളിനി.കെ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പി.ഗിരിധരന്‍ തന്റെ സര്‍വ്വീസ് അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് സമുചിതമായ മറുപടിപ്രസംഗം നടത്തി