കാഞ്ഞങ്ങാട് : ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തി.
തന്ത്രി പടിഞ്ഞാറേ ഇല്ലത്ത് കേശവ പട്ടേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ഹോമത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് വി വി വിജയന്‍, സെക്രട്ടറി കെ. ജി. പ്രഭാകരന്‍,ട്രഷറര്‍ കെ വി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ വി രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ബി ചന്ദ്രന്‍, ക്ഷേത്രം കര്‍മി എം.രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.