തെരുവ് നായകളുടെ ശല്യവും, മഴക്കാലമായതിനാല്‍ മോഷ്ടാക്കളുടെ ശല്യവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നീലേശ്വരത്തെ തെരുവ് വിളക്കുകള്‍ അടിയന്തിരമായും പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നഗരസഭാ അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ടാണ് UDF കൗണ്‍സിലര്‍മാര്‍ നഗരസഭ കവാടത്തിനാ മുമ്പില്‍ സമരം സംഘടിപ്പിച്ചത്. പ്രതിഷേധ ജ്വാല സമരം UDF പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് റഫീഖ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയില്‍ UDF പാരലമെന്ററി പാര്‍ട്ടി നേതാവ് ഇ ഷജീര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മാരായ കെ വി ശശികുമാര്‍,വിനു നിലാവ്, പി കെ ലത,എം ഭരതന്‍ ,അന്‍വര്‍ സാദിഖ് ,പി ബിന്ദു,, ഇ അശ്വതി എന്നിവര്‍ സംസാരിച്ചു.