രക്താര്‍ബുദം ബാധിച്ച രോഗിക്ക് കോസ്‌മോ പാലക്കുന്നിന്റെ കൈത്താങ്ങ്

പാലക്കുന്ന്: രക്താര്‍ബുദം ബാധിതയായ മുല്ലച്ചേരി മൊട്ടമ്മല്‍
സ്വദേശിനിയുടെ ചികിത്സയിലേക്ക് പാലക്കുന്ന് കോസ്‌മോ ക്ലബ് ധനസഹായം കൈമാറി. ക്ലബ്ബ് രക്ഷാധികാരി കേവിസ് ബാലകൃഷ്ണന്‍, പ്രസിഡന്റ് വി. വി. കെ. ബാബു എന്നിവരില്‍ നിന്ന് ചികിത്സ സഹായ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. പ്രവീണ്‍കുമാര്‍ കോടോത്ത്, ട്രഷറര്‍ സുധാകരന്‍ മുല്ലച്ചേരി, വര്‍ക്കിംഗ് ചെയര്‍മാന്‍ പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ തുക ഏറ്റുവാങ്ങി. ക്ലബ് സെക്രട്ടറി നാരായണന്‍ നായര്‍, ട്രഷറര്‍ ജഗന്‍ പാലക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.
രോഗിയുടെ മജ്ജ മാറ്റിവെക്കാന്‍ ഭീമമായ തുക വേണ്ടി വരും. നിര്‍ധന കുടുംബത്തിന് സഹായം എത്തിക്കാന്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. വി. രാജേന്ദ്രന്‍ ചെയര്‍മാനായും ഡോ. പ്രവീണ്‍കുമാര്‍ കോടോത്ത് ജനറല്‍ കണ്‍വീനറുമായ ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ആ ഫണ്ടിലേക്ക് ആണ് തുക കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *