പാലക്കുന്ന്: പാലക്കുന്ന് അംബിക ലൈബ്രറിയില്‍ ബഷീര്‍ അനുസ്മരണത്തോടെ വായനപക്ഷാചാരണം സമാപിച്ചു. ചെറുകഥാകൃത്ത് സതീശന്‍ പൊയ്യക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷനായി. സെക്രട്ടറി പള്ളം നാരായണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി ടി. രാജന്‍, വിദ്യാഭ്യാസ സമിതി ട്രഷറര്‍ എ. ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശ്രീജ പുരുഷോത്തമന്‍, ബിന്ദു കല്ലത്ത്, ശ്രീസ്ത രാമചന്ദ്രന്‍, അബ്ബാസ് പാക്യാര, അംബിക കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രേമലത, എന്‍.എ. ജയദേവന്‍, കെ. വി. ശാരദ എന്നിവര്‍ സംസാരിച്ചു.
അംബിക ആര്‍ട്‌സ് കോളേജ് എം. ടി. ടി. സി. വിദ്യാര്‍ത്ഥിനികള്‍ ബഷീര്‍ കൃതികളെ ആസ്പദമാക്കി സ്‌കിറ്റ് അവതരിപ്പിച്ചു.