പള്ളിക്കര : തെക്കേക്കുന്ന് അക്ഷര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും
ബോധവല്‍കരണ ക്ലാസ് നടത്തി. എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പഠനവും ജീവിത ലക്ഷ്യങ്ങളും വിഷയമാക്കിയായിരുന്നു ക്ലാസ്. വാര്‍ഡ് അംഗം വി. അനിത ഉദ്ഘാടനം ചെയ്തു. ജെസിഎ നാഷണല്‍ ട്രെയിനറും കോളത്തൂര്‍ ജിഎല്‍പിഎസ് പ്രധാനാധ്യാപകനുമായ രാജേഷ് കൂട്ടക്കനിയാണ് ക്ലാസ് എടുത്തത്. ക്ലബ്ബ് പ്രസിഡണ്ട് ടി. കെ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. സജിത്, പി. ബി. കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.