പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ ടൂറിസം സ്റ്റേഷനാക്കാന്‍ 2015ല്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനായി സംസ്ഥാന ടൂറിസം സെക്രട്ടറി അന്ന് കോട്ടിക്കുളം സന്ദര്‍ശിച്ചിരുന്നു. ബേക്കല്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി കോട്ടിക്കുളം ടൂറിസം സ്റ്റേഷനാക്കാന്‍ സര്‍ക്കാരിന് സര്‍വേ ഫലം സമര്‍പ്പിച്ചുവെങ്കിലും 10 വര്‍ഷമായിട്ടും നടപടി കൈകൊള്ളാത്തതില്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സീമെന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ടൂറിസം സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടി കൈകൊള്ളണമെന്ന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ കലണ്ടര്‍ കുറിച്ച് നടത്തുന്ന ചിങ്ങ മാസത്തിലെ അസോസിയേഷന്‍ വക കൂട്ടം അടിയന്തിരം ഓഗസ്റ്റ് 19 ന് സമര്‍പ്പിക്കും.
സുധില്‍ അലാമി അധ്യക്ഷത വഹിച്ചു.
പാലക്കുന്നില്‍ കുട്ടി, പി. വി. കുഞ്ഞിക്കണ്ണന്‍, നാരായണന്‍ കുന്നുമ്മല്‍, ക്യാപ്റ്റന്‍ ഷൈജു ചിത്രന്‍, ഭാസ്‌കരന്‍ പള്ളം,
യു. കെ. ജയപ്രകാശ്, ഭാസ്‌കരന്‍ പള്ളം എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സുധി അലാമി (പ്രസി.), സുരേന്ദ്രന്‍ പാലക്കുന്ന്, ഉദയകുമാര്‍ തെക്കേക്കേക്കര (വൈ. പ്രസി.), യു. കെ. ജയപ്രകാശ് (ജന. സെക്ര.), പി. വി. സുജിത്ത്, നവീന്‍ കിഷോര്‍ പാലക്കുന്ന് (ജോ. സെക്ര.) ഭാസ്‌കരന്‍ പള്ളം(ട്രഷ.).