വെള്ളിക്കോത്ത്: കാഞ്ഞങ്ങാട് തൊളുനാട് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മുകേഷ് വെള്ളിക്കോത്തിന്റെ’തൊടരിപ്പട്ട് ‘ യാത്രാ വിവരണ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നു. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് സാഹിത്യകാരന്‍ ടി. കെ. ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി. വി. പ്രഭാകരന്‍ കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വിനു വേലാശ്വരത്തിന് ‘തൊടരി പട്ട്’ പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന ചടങ്ങ് നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കവിയും ഡയറ്റ് ലക്ചറുമായ ഡോക്ടര്‍ വിനോദ് കുമാര്‍ പെരുമ്പള പുസ്തക പരിചയം നടത്തി. അഡ്വക്കേറ്റ് ടി. കെ. സുധാകരന്‍, എം. വി.രാഘവന്‍, കെ.എം.സുധാകരന്‍, കുമാരന്‍ നാലപ്പാടം എന്നിവര്‍ സംസാരിച്ചു അടോട്ട് ജോളി യൂത്ത് സെന്റര്‍ ഗ്രന്ഥാലയം പ്രസിഡണ്ട് കെ. വി. സുരേന്ദ്രന്‍ സ്വാഗതവും മുകേഷ് വെള്ളിക്കോത്ത് മറുപടി പ്രസംഗവും നടത്തി.