മാവുങ്കാല്‍: മൂലക്കണ്ടം ഷാവേസ് സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു.ഭഗത് സിംഗ് നഗറിലെ ക്ലബ്ബ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പരിധിയിലെ എസ്എസ്എല്‍സി വിജയികളായ എം. ആകാശ്, കെ.എം. ഹര്‍കിഷന്‍ , എസ്. അനന്യ , എസ്. അതുല്യ,അശ്വതി രമേഷ് , വി . അനഘ , മൃതുല്‍രാജ് , സാദ് മുഹമ്മദ് സുവൈദി പ്ലസ്ടു വിജയികളായ അന്‍വിത ദിനേശ് , പി സച്ചിന്‍ , യു.ജി. വിശാഖ് , കീര്‍ത്തന ഗണേഷ് , വി . നന്ദകിഷോര്‍ കൂടാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളിയില്‍ എ ഗ്രേഡ് നേടിയ കെ. അജ്മല്‍ എന്നീ കുട്ടികളാണ് അനുമോദനം ഏറ്റുവാങ്ങിയത്.
.ക്ലബ്ബ് പ്രസിഡണ്ട് സി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. വി.വി.തുളസി, ടി .വി. പത്മിനി, കെ.പി. സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.എം. സുധാകരന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ വിനോദ് കണ്ണോത്ത് നന്ദിയും പറഞ്ഞു.