സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പി. ജോണ്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ. എസ്.വൈ. എഫ്)
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദ്വദിന പഠന ക്യാമ്പ് പടന്നക്കാട് വച്ച് നടന്നു. സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പി ജോണ്‍ ഉത്ഘാടനം ചെയ്തു. സി. എം. പി ജില്ലാ സെക്രട്ടറിസി. വി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പി.കെ സുരേഷ് കുമാര്‍, സി. എ. അജീര്‍, വി. കെ. രവീന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി സി. എ അജീര്‍, വി. കെ. രവീന്ദ്രന്‍, കെ.എ. കുര്യന്‍, സുധീഷ് കടന്നപ്പള്ളി, ടി. കെ. വിനോദ്, ബിനൂപ് ഉഗ്രപുരം, ടി.വി. ഉമേശന്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ശനിയാഴ്ച സമാപിക്കും.