നീലേശ്വരം— കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രി കെട്ടിടം തകര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച് ഒരു പാവം സ്ത്രീയുടെ മരണത്തിന് ഇടവരുത്തിയ, കേരളത്തിലെ ആരോഗ്യ മേഖല പാടെ തകര്‍ത്ത ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി. സി.സി ആഹ്വാനപ്രകാരം നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് എറുവാട്ട് മോഹനന്‍ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മഡിയന്‍ ഉണ്ണികൃഷ്ണന്‍, ദലിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി. രാമചന്ദ്രന്‍, അഡ്വ കെ. വി. രാജേന്ദ്രന്‍, ഇ ഷജീര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധപ്രകടനത്തിന് നേതാക്കളായ കെ.കെ. കൃഷ്ണന്‍, പി.പുഷ്‌ക്കരന്‍, കെ. കുഞ്ഞികൃഷ്ണന്‍, സി. വിദ്യാധരന്‍, കെ.വി. സുരേഷ് കുമാര്‍, കെ. സുകു ,വി.കെ. രാമചന്ദ്രന്‍, ടി സുകു , കെ. രാജീവന്‍, ശിവ പ്രസാദ് അറുവാത്ത്, പ്രവാസ് ഉണ്ണിയാടന്‍, അനൂപ് ഓര്‍ച്ച, രോഹിത് സി.കെ., തുടങ്ങിയവര്‍ നേതൃത്വം നല്‍കി.