രാജപുരം:ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2025-2026 അധ്യയനവര്‍ഷത്തെ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചുമതലയേറ്റു.സ്‌കൂള്‍ ഹെഡ് ബോയ് അമല്‍ ബിനോയ് ,ഹെഡ് ഗേള്‍ തെരേസ് ആന്റണി,ആര്‍ട്‌സ് സെക്രട്ടറി ഏബല്‍ വര്‍ഗീസ് ,സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ജെസ്സേ ഒലിവര്‍ റോഡ്രിഗസ്, സ്റ്റുഡന്റ് എഡിറ്റര്‍ ആ ഗ്‌നസ് ആന്‍ ജോസഫ് എന്നിവരും മറ്റ് വിവിധ ഹൗസ് ക്യാപ്റ്റന്‍മാര്‍, വൈസ് ക്യാപ്റ്റന്‍മാര്‍ എന്നിവരും ആണ് ചുമതലയേറ്റത് . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്ന രാജപുരം പയസ് ടെന്‍ത് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് കൗണ്‍സില്‍ ലീഡര്‍മാരെ ബാഡ്ജ് അണിയിച്ച് ഔദ്യോഗിക സ്ഥാനോഹരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവിചന്ദ്ര, പി ടി എ പ്രസിഡണ്ട് സുരേഷ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.