പാലക്കുന്ന് : സ്ഥാനാരോഹണ ചടങ്ങ് കഴിഞ്ഞ തൊട്ടടുത്ത ദിവസം വിവിധ ഇടങ്ങളില്‍ വ്യത്യസ്ത സേവന പ്രവര്‍ത്തനം നടത്തി പാലക്കുന്ന് ലയണ്‍സ് ക്ലബ്.
ഡോക്ടര്‍സ് ദിനത്തില്‍ രാവിലെ ഉദുമ നേഴ്‌സിംഗ് ഹോമില്‍ ചെന്ന് ഡോ. സി എല്‍. നാസിഹ് അഹമ്മദിനെ ആദരിച്ചാണ് തുടക്കം കുറിച്ചത്.
തുടര്‍ന്ന് ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും അവിടെ തന്നെ വൃക്ഷ തൈനടലും പൂര്‍ത്തിയാക്കി. ശേഷം നെല്ലിയടുക്കം ഉന്നതിയിലെത്തി ഒരു നിര്‍ധന കുടുംബത്തിന് ഭക്ഷ്യദാന കിറ്റ് കൈമാറി. കാഞ്ഞങ്ങാട് ചേരിപ്പാടിയിലെത്തി ചാര്‍ട്ടഡ് അക്കൗണ്ടന്റ് യതീനിനെ ആദരിച്ച ശേഷം അങ്കക്കളരിയിലെത്തി പ്രമേഹ രോഗിയായ വീട്ടമ്മയ്ക്ക് ഗ്‌ളൂക്കോമീറ്ററും
സ്‌ട്രൈപ്പും നല്‍കി. അവസാനം യാത്രാ വണ്ടി വിട്ടത് മലാംകുന്നിലെ വൃക്കരോഗിക്ക് ധനസഹായം നല്‍കാനായിരുന്നു. പ്രസിഡന്റ് മധു കുമാര്‍, സെക്രട്ടറി ആര്‍.കെ. കൃഷ്ണ പ്രസാദ്, ട്രഷറര്‍ മോഹനന്‍ ചിറമ്മല്‍, കുമാരന്‍ കുന്നുമ്മല്‍, റഹ്‌മാന്‍ പൊയ്യയില്‍, പി. എം.ഗംഗാധരന്‍,പി. പി. ചന്ദ്രശേഖരന്‍, സതീശന്‍ പൂര്‍ണിമ,എസ്.പി.എം.ഷറഫുദ്ധിന്‍, രാജേഷ് ആരാധന, കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.