കാസര്‍കോട് : ലയണ്‍ ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ടിന്റെ 2025-26 ലയണിസ്റ്റിക്ക് വര്‍ഷാരംഭം അഞ്ചിന പരിപാടികളോടെ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി ആചരിച്ചു. ഡോക്ടേര്‍സ് ഡേ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഡേ, പരിസ്തിഥി സംരക്ഷണം, വിശപ്പ് രഹിത ദിനം, ലഹരി വിരുദ്ധ ബോധവത്കരണം എന്നിങ്ങിനെ അഞ്ചിന പരിപാടികളാണ് സംഘടിപ്പിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മധുരവനത്തില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് ടി.കെ അബ്ദുല്‍ നസീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഉഷ, ക്ലബ്ബ് സെക്രട്ടറി ഡോ.സി.ടി മുഹമ്മദ് മുസ്തഫ, ട്രഷറര്‍ ജലീല്‍ മുഹമ്മദ്, ഷാഫി എ.നെല്ലിക്കുന്ന്, ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പില്‍, മഹമൂദ് ഇബ്രാഹിം, ഷിഹാബ് തോരവളപ്പില്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ സംസാരിച്ചു.
ഡോക്ടേര്‍സ് ഡേ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഡേയോടനുബന്ധിച്ച് ഡോ.ഫസല്‍ റഹ്‌മാന്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സുബ്രഹമണ്യ പ്രഭു എന്നിവരെ ആദരിച്ചു.