രാജപുരം: കഥയും, കവിതയും എഴുതി അവര്‍ മടങ്ങി. കുരുന്നുകള്‍ക്ക് കൗതുകമുണര്‍ത്തി വായനശാല സന്ദര്‍ശനം. മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലെ ഒരുപറ്റം വിദ്യാര്‍ഥികളും, അധ്യാപകരുമാണ് പുസ്തകങ്ങളെ തേടി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം സന്ദര്‍ശിക്കാനെത്തിയത്. വായനശാലയുടെ പ്രവര്‍ത്തനം സംബന്ധിച്ചും പുതിയ പുസ്തകങ്ങളെ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ ലൈബ്രേറിയനില്‍ നിന്നും ചോദിച്ച് അറിഞ്ഞു. പല തരത്തിലുള്ള പുസ്‌കങ്ങള്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്തു വായിച്ചു. തുടര്‍ന്ന് നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം പ്രധാനാധ്യാപകന്‍ സജി മുളവനാല്‍ ഉദ്ഘാടനം ചെയ്തു. കെ നളിനാക്ഷന്‍ അധ്യക്ഷനായി. പാസ്റ്റര്‍ അഗസ്റ്റിന്‍ കെ മാത്യു സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.