നീലേശ്വരം — കെ സ്മാര്‍ട്ട് പോലുള്ള പുതിയ സോഫറ്റ് വെയറും, മൊബൈല്‍ അപ്‌ളിക്കേഷനുകളും നടപ്പിലാക്കി ഇടത് സര്‍ക്കാര്‍ ജനങ്ങളെ ദുരിത കയത്തിലാക്കിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി. എ റഹാമാന്‍ പ്രസ്ഥാപിച്ചു. മുന്‍കാലങ്ങളില്‍ വളരെ എളുപ്പത്തില്‍ തദ്ദേശ സ്ഥപനങ്ങളിലെ ഇടപെടലുകള്‍ ചെയ്യാന്‍ സാധിച്ചിരുന്ന സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ യാതൊരു മുന്‍കരുതലകളും ഇല്ലാതെ സര്‍ക്കാര്‍ നടപ്പിലാക്കിയത് സ്വന്തക്കാര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗിന്റെ നേതൃത്വത്തില്‍ നീലേശ്വരം നഗരസഭ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സഭ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയടക്കം കുത്തഴിഞ്ഞ സ്ഥിതിയിലാക്കിയ ഇടത് സര്‍ക്കാരിനെതിരെ ജനരോഷം ആളുകയാണെന്നും അദ്ദേഹം പറഞ്ഞു.
UDF നഗരസഭാ പാര്‌ലമെന്ററി പാര്‍ട്ടി ഉപനേതാവ് റഫീക്ക് കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ബ്ലേക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മടിയന്‍ ഉണ്ണികൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് എറുവാട്ട് മോഹനന്‍, UDF നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ഷജീര്‍ , ലീഗ് നേതാക്കളായ ഫുഹാദ് ഓര്‍ച്ച,സി. മുഹമ്മദ് കുഞ്ഞി, അഡ്വ കെ. പി. നസീര്‍ , കെ. പി മഹമ്മൂദ് ഹാജി, ടി. കെ. നുറുദ്ദീന്‍ ഹാജി, എല്‍ ബി റഷീദ്, ഇ.കെ. അബ്ദുള്‍മജീദ്, ഇസ്മയില്‍ കബര്‍ദാന്‍, അബ്ദുള്‍ റഹ്‌മാന്‍,
നഗരസഭാ കൗണ്‍സിലര്‍മാരായ പി. ബിന്ദു, ഇ അശ്വതി, പി.കെ. ലത,
വനിതാ ലീഗ് നേതാക്കളായ വി. കെ. റഷീദ, പി.പി. നസീമ എന്നിവര്‍ സംസാരിച്ചു.
കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ് സ്വാഗതവും, മഹമൂദ് കോട്ടായി നന്ദിയും പറഞ്ഞു.