പരപ്പ: ജി എച്ച് എസ് എസ് പരപ്പയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം മലയാളത്തിലെ പ്രശസ്ത കവി വീരാന്‍കുട്ടി നിര്‍വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുതു കവിതയുടെ സവിശേഷതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കുട്ടികളുമൊത്തുള്ള സംവാദം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ബിനു ടി.കെ വരച്ച പി എന്‍ പണിക്കരുടെ മനോഹര ചിത്രം വീരാന്‍കുട്ടി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു . പിടിഎ പ്രസിഡണ്ട് എ ആര്‍ വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു.ഡി, സീനിയര്‍ അസിസ്റ്റന്റ് പ്രഭാവതി വി.കെ, അധ്യാപകരായ സുകുമാരന്‍ കെ.വി, ശ്രീധരന്‍ തെക്കുമ്പാടന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ രാജി. കെ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റര്‍ ഷജിന വര്‍ഗീസ് നന്ദിയും പറഞ്ഞു.