കെ. എസ്.ആര്‍. ടി. ഇ.എ (സി. ഐ. ടി. യു ) കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ജില്ലാ ആശുപത്രി വഴി സര്‍വീസ് നടത്തുന്ന ബസുകള്‍ നിലവില്‍ ഹൈവേ പ്രവര്‍ത്തികള്‍ കഴിയുന്നതോടെ ചെമ്മട്ടംവയല്‍ അണ്ടര്‍ പാസേജില്‍ കടക്കാന്‍ സര്‍വീസ് റോഡിലൂടെ റോങ്ങ് സൈഡില്‍ പോകേണ്ട സാഹചര്യമാണ്. മേല്‍ സാഹചര്യത്തില്‍ ജില്ലാ ആശുപത്രി വഴി ടൗണിലേക്ക് സര്‍വീസ് നടത്തുക അസാധ്യമാകും. നിലവിലെ സര്‍വീസ റോഡിന് സമാന്തരമായി ചെമ്മാട്ടം വയല്‍ കോട്ട റോഡിലേക്ക് അപ്രോച്ച് റോഡ് അനുവദിക്കണമെന്ന് കെ. എസ്. ആര്‍. ടി. ഇ. എ (സി.ഐ.ടി.യു ) കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ അണിചേരും എന്നും സമ്മേളനം തീരുമാനിച്ചു. കുന്നുമ്മല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിലെ ടിവി കരിയന്‍ നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്. ആര്‍.ഗിരീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. എം. ബാലകൃഷ്ണന്‍ അധ്യക്ഷനായി.കെ. പ്രദീപ്കുമാര്‍ രക്തസാക്ഷി പ്രമേയവും കെ. ശ്രീജ പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മോഹന്‍കുമാര്‍ പാടി, സംസ്ഥാന കമ്മിറ്റി കണ്‍വീനര്‍ എം. ലക്ഷ്മണന്‍,സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. വി. രാഘവന്‍, ജില്ലാ പ്രസിഡന്റ് സി. ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം. സന്തോഷ്, ജില്ലാ ട്രഷറര്‍ രശ്മി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. സുജിത്ത് സ്വാഗതവും റിപ്പോര്‍ട്ടും ട്രഷറര്‍ കെ. പി. സന്തോഷ് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അശ്വതി പി.നായര്‍, ടി. രാജന്‍ എന്നിവര്‍ പ്രെമേയം അവതരിപ്പിച്ചു.കെ .പി.സന്തോഷ്‌കുമാര്‍ നന്ദി പറഞ്ഞു. ഭാരവാഹകളായി കെ.പ്രകാശന്‍ (പ്രസിഡന്റ്) കെ.സുജിത്ത് (സെക്രട്ടറി) കെ. സുരേശന്‍ (ട്രഷറര്‍)
കെ. പ്രശാന്ത്, പി.വി. മനോജ്, കെ. ശ്രീജ (ജോ:സെക്രട്ടറിമാര്‍) കെ.പി .സന്തോഷ് കുമാര്‍, ഒ. കൃഷ്ണന്‍, അശ്വതി പി. നായര്‍ (വൈസ് പ്രസിഡന്റ് മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.