പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു.
ചേറ്റുകുണ്ട്; പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിനു കീഴില്‍ വരുന്ന ചേറ്റുകുണ്ട് കീക്കാന്‍ മീത്തല്‍ വീട് തറവാട് വയനാട്ടു കുലവന്‍ ദേവസ്ഥാനത്ത് 2026ല്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായുള്ള കൂവം അളക്കുന്നതിന് ആവശ്യമായ നെല്ലിനായി ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു. രാവിലെ തറവാട് സന്നിധിയില്‍ എത്തിച്ചേര്‍ന്ന സ്ഥാനികരും തറവാട്ട് അംഗങ്ങളും മറ്റ് ഭക്തജനങ്ങളും പ്രാര്‍ത്ഥനയ്ക്ക് ശേഷം ഞാറ്റടിയുമായി വയലിലേക്ക് പുറപ്പെട്ടു. ചേറ്റുകുണ്ട് റെയില്‍വേ ലൈനിന് പടിഞ്ഞാറ് വശത്തായുള്ള ആവിയില്‍ പാടശേഖരത്തെ രണ്ട് ഏക്കര്‍ വയലിലാണ് നെല്‍കൃഷിക്കായുള്ള ഞാറ് നടീല്‍ നടന്നത്. രാവിലെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ സ്ഥാനികരും തറവാട്ടഗംങ്ങളും മറ്റ് ഭക്തജനങ്ങളും ചേര്‍ന്ന് ഞാറ് നടീലിനു തുടക്കം കുറിച്ചു. തുടര്‍ന്ന് പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഞാറ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. ചേറ്റുകുണ്ട് പ്രാദേശിക സമിതി പ്രസിഡണ്ട് എം. പ്രേംകുമാര്‍ മീത്തല്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്‌നിന്‍ വഹാബ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അബ്ബാസ് തെക്കുപുറം, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കെ. വി. ജ്യോതിഷ് കാരണവര്‍, പള്ളിക്കര കൃഷി ഓഫീസര്‍ പി. വി. ജലേശന്‍, പാലക്കുന്ന് കഴകം മുന്‍ പ്രസിഡണ്ട് ഉദയമംഗലം സുകുമാരന്‍, പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം ജനറല്‍ സെക്രട്ടറി എം. കൃഷ്ണന്‍, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ കുന്നരുവത്ത്, സുകുമാരന്‍ പൂച്ചക്കാട്, പാലക്കുന്ന് കഴകം വൈസ് പ്രസിഡണ്ട്മാരായ കെ. വി. അപ്പു, കൃഷ്ണന്‍ ചട്ടംചാല്‍, ഖജാന്‍ജി പി.വി. ചിത്രഭാനു, സെക്രട്ടറി കെ. വി. ഗിരീഷ് ബാബു, പാടശേഖര സമിതി സെക്രട്ടറി ടി. സുധാകരന്‍, കൃഷി അസിസ്റ്റന്റ് സി. ബാബു ,പി. രാജന്‍, ഐശ്വര്യ കുമാരന്‍, വി. സുനിത, തറവാട് സെക്രട്ടറി രാജു ഇട്ടമ്മല്‍, ഖജാന്‍ജി ശശി കൊളവയല്‍ എന്നിവര്‍ സംസാരിച്ചു. ചേറ്റുകുണ്ട് പ്രാദേശിക സമിതി സെക്രട്ടറി
കെ. സുകുമാരന്‍ സ്വാഗതവും തറവാട് പ്രസിഡണ്ട് നാരായണന്‍ കൊളത്തിങ്കാല്‍ നന്ദിയും പറഞ്ഞു.