രാജപുരം: കീം 2025 എന്‍ജിനീയറിംഗ് പരീക്ഷയില്‍ 91ാം റാങ്ക് കരസ്ഥമാക്കി അവന്തി കരാജേഷ്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജി( ISRO) അണ്ടര്‍ ഗ്രാജുവേറ്റ് അഡ്മിഷന്‍ ലഭിച്ചിരുന്നു. അത് വേണ്ടന്ന് വച്ച് ഇഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ഖോരാ കപൂര്‍ അഡ്മിഷന്‍ നേടിയിരിക്കുകയാണ്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്നു. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി സീനിയര്‍ എന്‍ജിനീയര്‍ കോടോത്തെ സി.രാജേഷ് – ഷീജ ദേവദാസ് ദമ്പതികളുടെ മകളാണ്.