ഉദുമ: വായനശാലകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗത്വമുള്ള 7 വായനശാല ഗ്രന്ഥാലയങ്ങള്‍ക്ക് ഉദുമ ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടറും പ്രിന്ററും വിതരണം ചെയ്തു.
ഉദുമ ഗവ.എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു .
സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍ അധ്യക്ഷയായിരുന്നു .എം.
ബീവി ,നബീസ പാക്യാര, വി. കെ. അശോകന്‍, ജലീല്‍ കാപ്പില്‍, ശകുന്തള ഭാസ്‌കരന്‍, ബിന്ദുസുതന്‍, പി. വി. രാജേന്ദ്രന്‍, ആനന്ദന്‍, സുധാകരന്‍ മൊട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ ഉദുമ പടിഞ്ഞാര്‍ അംബിക, പാലക്കുന്ന് അംബിക, കൊപ്പല്‍ റെഡ് വേള്‍ഡ്, അംബാപുരം മൈത്രി, മൊട്ടമ്മല്‍ പി. സ്മാരകം, ബേവൂരി സഹൃദയ, ഉദുമ എന്‍ ബി മജീദ് ആന്‍ഡ് പീപ്പിള്‍സ് എന്നീ വായനശാല- ഗ്രന്ഥാലയങ്ങളിലെ ഭാരവാഹികള്‍
കമ്പ്യൂട്ടറും പ്രിന്ററും ഏറ്റുവാങ്ങി.