പാലക്കുന്ന്: വിവാഹ സല്‍ക്കാര വേദിയില്‍ വധൂവരന്മാര്‍ കനിവ് പാലിയേറ്റീവിന് സഹായ സാമ്പത്തിക സഹായം കൈമാറി. സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ ഉദുമ കൊവ്വലിലെ എം. രാഘവന്റെയും ടി. ചിന്താമണിയുടെയും മകന്‍ സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ രാഹുല്‍ രാഘവനും ആലപ്പുഴ കരിമ്പാനിയിലെ എ. എന്‍. രാധാകൃഷ്ണന്റെയും പി. എസ് യമുനയുടെയും മകള്‍ എ. ആര്‍. കൃഷ്ണ മോളും വിവാഹരായതിന്റെ സല്‍ക്കാര ചടങ്ങിലാണ് പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ വധുവരന്മാര്‍ കനിവ് ജില്ലാ ചെയര്‍മാന്‍ കെ. വി.കുഞ്ഞിരാമന് സഹായധനം കൈമാറിയത്. സോണല്‍ സെക്രട്ടറി പി.വി. രാജേന്ദ്രന്‍, ഉദുമ ക്ലസ്റ്റര്‍ പ്രസിഡന്റ് വി.കെ. അശോകന്‍, കെ. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.