ജി എച്ച് എസ് എസ് പരപ്പയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത കവി വീരാന്‍കുട്ടി നിര്‍വഹിച്ചു

പരപ്പ: ജി എച്ച് എസ് എസ് പരപ്പയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം മലയാളത്തിലെ പ്രശസ്ത കവി വീരാന്‍കുട്ടി നിര്‍വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുതു കവിതയുടെ സവിശേഷതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കുട്ടികളുമൊത്തുള്ള സംവാദം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. പരപ്പ സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ബിനു ടി.കെ വരച്ച പി എന്‍ പണിക്കരുടെ മനോഹര ചിത്രം വീരാന്‍കുട്ടി ചടങ്ങിനിടെ അനാച്ഛാദനം ചെയ്തു .

പരപ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി രാജി. കെ സ്വാഗതവും പിടിഎ പ്രസിഡണ്ട് എ ആര്‍ വിജയകുമാര്‍ അധ്യക്ഷഭാഷണവും നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു.ഡി, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി പ്രഭാവതി വി.കെ, അധ്യാപകരായ ശ്രീ സുകുമാരന്‍ കെ.വി, ശ്രീ ശ്രീധരന്‍ തെക്കുമ്പാടന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച ചടങ്ങില്‍ വിദ്യാരംഗം കോഡിനേറ്റര്‍ ഷജിന വര്‍ഗീസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *